ആലപ്പുഴ: ലോക്ഡൗണ്‍ കാലത്ത് മരുന്നുകള്‍ ലഭിക്കാതെ ബുദ്ധിമുട്ടിയ ഹരിപ്പാട് സ്വദേശിക്ക് മരുന്നെത്തിച്ച് നല്‍കി മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരളാ സ്‌ക്വാഡ്. ഹൃദ്രോഗം ഉള്‍പ്പടെ വിവിധ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിയ ഹരിപ്പാട് സ്വദേശി ഹസനാര് കുഞ്ഞിനാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും സേഫ് കേരളാ സ്‌ക്വാഡ് അംഗങ്ങള്‍ ചേര്‍ന്ന് മരുന്ന് എത്തിച്ച് നല്‍കിയത്. ഹരിപ്പാട് റാപ്പിഡ് റെസ്‌ക്യൂ ടീമാണ് മരുന്ന് ആവശ്യമുണ്ടെന്ന വിവരം സേഫ് കേരളാ എ.എം.വി.ഐ. ശ്രീജി നമ്പൂതിരിയെ അറിയിച്ചത്. തുടര്‍ന്ന് സേഫ് കേരളാ സ്‌ക്വാഡ് അംഗങ്ങളായ എ.എം.വി.ഐ.മാരായ സോണി ജോണ്‍, വിഷ്ണു, ശരണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് മരുന്നുകള്‍ ഹരിപ്പാട് അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിച്ചു നല്‍കി.