ദേശീയ വിര വിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ല മെഡിക്കല്‍ ഓഫീസിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ തച്ചങ്ങാട് ഗവ. ഹൈസ്കൂളില്‍ നടന്നു. പള്ളിക്കര പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലക്ഷ്മി. പി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ഭാരതി ഷേണായി അദ്ധ്യക്ഷത വഹിച്ചു. ജില്ല ആര്‍സിഎച്ച് ഓഫിസര്‍ ഡോ മുരളീധര നല്ലൂരായ മുഖ്യപ്രഭാഷണം നടത്തി. പള്ളിക്കര സി എച്ച് സി മെഡിക്കല്‍ ഓഫിസര്‍ ഡോ വേണു.സി കുട്ടികള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വാര്‍ഡ് മെമ്പര്‍മാരായ ഷാഫി ഷക്കീല ബഷീര്‍ മദര്‍ പിടിഎ പ്രസിഡന്റ് സുജാത ബാലന് സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ബാലകൃഷ്ണന് സ്റ്റാഫ് സെക്രട്ടറി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പെരിയ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ രാജമോഹന്‍ സ്വാഗതവും ജില്ല എഡുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ സുജ പി.എസ് നന്ദിയും പറഞ്ഞു.
