എറണാകുളം – ലോക് ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു

കമ്യൂണിറ്റി കിച്ചനുകളിൽ ആൾക്കൂട്ടവും ആഘോഷവും പാടില്ല. ഇതു സംബന്ധിച്ച പരാതികളിൽ നടപടിക്ക് നിർദേശം നൽകും.

വ്യാപാര സ്ഥാപനങ്ങളിൽ ഉത്തരവിന്റെ ലംഘനം കണ്ടെത്താൻ ക്യാമറയുമായി സ്ക്വാഡുകളെ നിയോഗിച്ചിരുന്നു. നിശ്ചിത എണ്ണത്തിലും കൂടുതൽ പേരെ പ്രവേശിപ്പിച്ച സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇവർക്ക് നോട്ടീസ് നൽകി നടപടി സ്വീകരിക്കും.

ജില്ലയിൽ സ്ഥിതി നിയന്ത്രണത്തിലാണെങ്കിലും ജാഗ്രത കൈവിടാനാകില്ല. ഈസ്റ്റർ, വിഷു ആഘോഷങ്ങളുടെ പേരിൽ നിലവിലെ നിയന്ത്രണങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ല.