ട്രക്ക് ഡ്രൈവർമാർക്കു വേണ്ടി സപ്ളൈകോആരംഭിച്ച സൗജന്യ ഭക്ഷണപ്പൊതി നൽകുന്ന പദ്ധതി പ്രകാരം ശനിയാഴ്ച 150 പേർക്ക് ഭക്ഷണം നൽകിയതായി സിഎം ഡി .പി.എം.അലി അസ്ഗർ പാഷ അറിയിച്ചു. ജില്ലാ ഭരണകൂടത്തിൻ്റെ സഹകരണത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.
ആവശ്യമനുസരിച്ച് ഊണ്, ചപ്പാത്തി, പൊറോട്ട, വെജിറ്റബിൾ കറി എന്നിവ അടങ്ങിയ ഭക്ഷണപ്പൊതികളാണ് ഡ്രൈവർമാർക്ക് നൽകിയത്. ഇതിനൊപ്പം വെള്ളവും നൽകി. ദിവസവും ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് മൂന്നു വരെയാണ് ഭക്ഷണം ലഭിക്കുക.