ആലപ്പുഴ: കോവിഡ്-19 ന്റെ വ്യാപനം മൂലം തൊഴില്‍ നഷ്ടപ്പെട്ട, ആലപ്പുഴ ജില്ലയിലെ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ പുതുക്കിയ പദ്ധതിയില്‍ അംഗത്വം നിലനിര്‍ത്തിയിട്ടുള്ള അംഗങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി അംഗത്തിന്റെപേര്, മേല്‍വിലാസം, പദ്ധതിയില്‍ അംഗത്വം നേടിയതീയതി, അവസാനം അംശാദായം അടച്ച തീയതി , ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി കോഡ്, പദ്ധതിയില്‍ അംഗങ്ങളായ മറ്റ് കുടുംബാംഗങ്ങളുടെ വിവരം, മുന്‍കാലങ്ങളില്‍ ഈ പദ്ധതിയില്‍ നിന്ന് ലഭ്യമായ ആനുകൂല്യങ്ങളുടെ വിവരം, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ എപ്രില്‍ 30 ന് മുന്‍പായി ജില്ലാ എക്‌സിക്യൂട്ടീവ് ആഫീസര്‍ , കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ്, പവര്‍ഹൗസ് വാര്‍ഡ്, ആലപ്പുഴ-688007 എന്ന മേല്‍വിലാസത്തില്‍ തപാല്‍ മുഖേനയോ unorganisedwssbalpy@gmail.com എന്ന ഇമെയിലിലോ നല്‍കേണ്ടതാണ്.
അപേക്ഷയോടൊപ്പം അംഗത്വകാര്‍ഡ്, പാസ്ബുക്കിന്റെ അവസാന അടവുരേഖയുടെ കോപ്പി, ബാങ്ക് പാസ്ബുക്ക് , ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഉള്ളടക്കം ചെയ്യേണ്ടതാണെന്ന് അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു.