സംസ്ഥാനത്തെ സർക്കാർ പ്രസ്സുകളുടെ നിലവാരം ഉയർത്തുന്നതും ആധുനികവത്കരിക്കുന്നതും സംബന്ധിച്ച് പഠനം നടത്തിയ ഡോ. രാജേന്ദ്രകുമാർ ആനയത്ത് കമ്മിറ്റിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.
ഹരിയാനയിലെ ദീനബന്ധു ഛോട്ടു റാം യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻറ് ടെക്‌നോളജി വൈസ് ചാൻസലർ കമ്മിറ്റിയുടെ ചെയർമാനായ ഡോ. രാജേന്ദ്രകുമാർ ആനയത്ത്. തിരുവനന്തപുരം മണ്ണന്തല ഗവ. പ്രസ് ആധുനിക വ്യവസായിക പ്രിൻറിംഗും പ്രസും എറണാകുളത്ത് നോട്ട്ബുക്ക് പ്രിൻറിംഗ് യൂണിറ്റും കോഴിക്കോട്ട് ഫ്‌ളെക്‌സോഗ്രാഫിക് പ്രിൻറിംഗ് യൂണിറ്റും അടക്കമുള്ള നവീകരണ നിർദേശങ്ങൾ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്.
കമ്മിറ്റി അംഗങ്ങളായ ഒ. വേണുഗോപാൽ, പ്രിൻറിംഗ് ഡയറക്ടർ ടി.വി. വിജയകുമാർ എന്നിവരും ഡെപ്യൂട്ടി സൂപ്രണ്ട് വി.എസ്. പ്രദീപും ചേർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്.