കോട്ടയം: കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ എന്‍ജിനീയറിംഗ് കോളേജ്, ആർട്സ് കോളേജ്, പോളിടെക്നിക്ക് വിദ്യാർഥികള്‍ക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള
അസാപ് (അഡിഷണൽ സ്കിൽ ആക്ക്വിസിഷൻ പ്രോഗ്രാം) സൗജന്യ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചു.
ഓരോ വിഷയങ്ങളിലും വിദഗ്ദ്ധരായ അധ്യാപകർ നയിക്കുന്ന ക്ലാസ്സുകൾ സൗജന്യമായി http://www.skillparkkerala.in/online-classes എന്ന ലിങ്കിൽ വെബിനാർ രൂപത്തിൽ ലഭ്യമാവും. വിദ്യാർഥികൾക്ക് സംശയങ്ങള്‍ ഉന്നയിക്കുന്നതിനും മറുപടി ലഭിക്കുന്നതിനും സംവിധാനമുണ്ട്. രാവിലെ 8.30 മുതൽ രാത്രി 9.30 വരെ ഒരു മണിക്കൂർ ദൈർഘ്യമുള്ള സെഷനുകളാക്കികൊണ്ടാണ് ഓരോ വിഷയത്തിലും അദ്ധ്യയനം പൂർത്തിയാക്കുക.
ക്ലാസ്സുകൾക്ക് പങ്കെടുക്കാൻ സാധിക്കാത്തവർക്കായി റെക്കോർഡ് ചെയ്ത വീഡിയോ അസാപിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുള്ളതായി അസാപ് ജില്ലാ പോഗ്രാം മാനേജർ കവിത ഉണ്ണികൃഷ്ണൻ അറിയിച്ചു.