കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച കോവിഡ് 19 ധനസഹായം ബാങ്ക് അക്കൗണ്ടിൽ നൽകി.

കോവിഡ് 19 രോഗബാധിതരായ പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ അടിയന്തര ധനസഹായം ലഭിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ http://pravasikerala.org യിൽ ലഭ്യമാണ്.

അർഹരായ ക്ഷേമനിധി അംഗങ്ങൾ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതം ഓൺലൈനായി അപേക്ഷിക്കണം.