തിരുവനന്തപുരം: കാസര്‍ഗോഡ് ചെര്‍ക്കള നെല്ലിക്കട്ടയില്‍ തീപ്പൊള്ളലേറ്റ കുട്ടികളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെയാണ് ചികിത്സാ ചെലവ് വഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കാസര്‍ഗോഡ് നെല്ലിക്കട്ടയില്‍ താമസിക്കുന്ന എ.പി. താജുദ്ദീന്‍ നിസാമി ത്വയ്യിബ ദമ്പതികളുടെ അഞ്ച് മക്കളില്‍ 13, 10, 8 വയസുകളുള്ള മൂന്ന് കുട്ടികള്‍ക്കാണ് ഗുരുതരമായി തീ പൊള്ളലേറ്റത്. അതില്‍ 90 ശതമാനം പൊള്ളലേറ്റ 8 വയസുള്ള പെണ്‍കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. ഏഴാം ക്ലാസിലേയും നാലാം ക്ലാസിലേയും വിദ്യാര്‍ത്ഥികളാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.