സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ നിയമനത്തിന് വാക്ക്-ഇൻ-ഇന്റർവ്യു ഫെബ്രുവരി 21 ന് നടത്തും. വികാസ്ഭവനിൽ അഞ്ചാംനിലയിൽ സാമൂഹ്യനീതി ഡയറക്ടറുടെ കാര്യാലയത്തിൽ രാവിലെ ഒൻപതിനാണ് ഇന്റർവ്യൂ. ഒരു ഒഴിവാണുള്ളത്. 18 മുതൽ 45 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 29,200 രൂപ.
യോഗ്യത: അംഗീകൃത സർവകലാശാല മാസ്റ്റർ ബിരുദം, വേഡ് പ്രോസസിംഗിൽ സർക്കാർഅംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസാകണം.
സോഷ്യോളജിയിൽ മാസ്റ്റർ ബിരുദം/എം.എസ്.ഡബ്ള്യു, സർക്കാർ/സർക്കാരിതര സ്ഥാപനങ്ങളിൽ പ്രോജക്ട് കോ-ഓർഡിനേറ്റർ/പ്രോജക്ട് മാനേജർ/സൂപ്രണ്ട് തസ്തികയിലെ പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതയാണ്.
റവന്യൂ ഡിവിഷൻ ഓഫീസുകളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും സാമൂഹ്യനീതി ഡയറക്ടറുടെ കാര്യാലയവുമായും വകുപ്പ് മേധാവികളുമായും ലെയ്സൺ വർക്ക് നടത്തുകയുമാണ് ചുമതലകൾ.