പിടിച്ചെടുത്തത് 1784 വാഹനങ്ങൾ

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2231 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2297പേരാണ്. 1784 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 99, 101, 77
തിരുവനന്തപുരം റൂറൽ – 328, 326, 281
കൊല്ലം സിറ്റി – 230, 277, 198
കൊല്ലം റൂറൽ – 230, 231, 213
പത്തനംതിട്ട – 233, 240, 199
ആലപ്പുഴ- 46, 56, 43,
കോട്ടയം – 09, 39, 0
ഇടുക്കി – 37, 23, 05
എറണാകുളം സിറ്റി – 60, 63, 46
എറണാകുളം റൂറൽ – 118, 87, 55
തൃശൂർ സിറ്റി – 72, 78, 54
തൃശൂർ റൂറൽ – 87, 133, 51
പാലക്കാട് – 123, 135, 106
മലപ്പുറം – 71, 92, 65
കോഴിക്കോട് സിറ്റി – 81, 81, 74
കോഴിക്കോട് റൂറൽ – 88, 15, 57
വയനാട് – 63, 65, 60
കണ്ണൂർ – 241, 245, 190
കാസർഗോഡ് – 15, 10, 10