പൂക്കോട്ടുര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 2018 – 2021 വര്‍ഷങ്ങളിലേക്കുള്ള അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ലീപ്പ് 2012 പ്രകാശനം പി. ഉബൈദുള്ള എം എല്‍ എ നിര്‍വഹിച്ചു. ടി, വി, ഇബ്രാഹി എം എല്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ നിരവധിസവിശേഷതകളുള്ളതാണെന്നു ചടങ്ങില്‍ സംസാരിച്ച പി ഉബൈദുള്ള എം എല്‍ എ സൂചിപ്പിച്ചു.ചടങ്ങില്‍ ‘ശ്രദ്ധ’,’മലയാളത്തിളക്കം’എന്നീ പരിപാടികളുടെ വിജയ പ്രഖ്യാപനം ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍നിര്‍വഹിച്ചു.
സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലീന ടീച്ചര്‍, പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി സുമയ്യ, വൈസ് പ്രസിഡന്റ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, പഞ്ചായത്ത് അംഗങ്ങള്‍, പി ടി എ പ്രസിഡന്റ് കെ.എം.അക്ബര്‍, സലിം കൊടക്കാടന്‍, ഇ പി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പ്രിന്‍സിപ്പല്‍ വസുമതി ടീച്ചര്‍, ഹെഡ് മിസ്ട്രസ് സുബൈദ, മുസ്തഫ മൈലപ്പുറം എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങിന്റെ ഭാഗമായി ‘രക്ഷിതാക്കളോടോപ്പം’എന്ന പരിപാടിയില്‍ ഷാഫി മാസ്റ്റര്‍ ക്ലാസ് എടുത്തു.