കളക്ടര്‍ ഉദ്ഘാടനം ചെയ്യും
സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുമായി സംവദിക്കാം
ലോക് ഡൗണ്‍ കാലത്ത് അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) നേതൃത്വത്തില്‍ വിവിധ മേഖലയിലെ പ്രഗത്ഭരെ പങ്കെടുപ്പിച്ച് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ ഓണ്‍ലൈന്‍ വെബിനാറുകള്‍ ഇനി ജില്ലാതലത്തിലും. ജില്ലാതല വെബിനാറിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു നാളെ(ഏപ്രില്‍ 24) ഉച്ചകഴിഞ്ഞ് മൂന്നിന് ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്‌ഫോമായ വെബെക്‌സില്‍ ( webex ) നിര്‍വഹിക്കും.

തുടര്‍ന്ന് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ നേതൃത്വത്തില്‍ പഠനത്തിലെയും വൈദഗ്ധ്യ വികസനത്തിലെയും മികച്ച രീതികള്‍ എന്ന വിഷയത്തില്‍ വെബിനാര്‍ നടക്കും.
http://skillparkkerala.in/csp-pampady എന്ന ലിങ്കിലൂടെ Webex ആപ്ലിക്കേഷന്‍ മുഖേന പൊതുജനങ്ങള്‍ക്ക് ഇവരുമായി സംവദിക്കാനും സംശയങ്ങള്‍ പങ്കുവയ്ക്കാനും അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999680, 9495999633 9495999619 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.