തൃശ്ശൂർ ജില്ലയിലെ പിങ്ക് വിഭാഗത്തിൽപ്പെട്ട കാർഡുടമകൾക്ക് വിതരണം ചെയ്യേണ്ട പലവ്യജ്ഞനകിറ്റ് റേഷൻകടകളിൽ എത്തിച്ചു മൂർക്കനിക്കര പൊതുവിതരണകേന്ദ്രത്തിൽ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീൻ കിറ്റുകൾ കൈമാറി.

ശാരീരിക അകലവും സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് മാത്രമേ റേഷൻകടകൾ കിറ്റുകൾ വിതരണം ചെയ്യാവൂ എന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഏപ്രിൽ 27 നാണ് ഭക്ഷ്യകിറ്റുകളുടെ വിതരണം ആരംഭിക്കുക.