ആലപ്പുഴ: ജില്ലയില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, പ്രതിരോധത്തിലും ആരോഗ്യ പുന:സ്ഥാപനത്തിലും ആയുര്‍വേദത്തിന്റെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്താന്‍ ജില്ലാതല ആയുര്‍വേദ കോവിഡ് റെസ്‌പോണ്‍സ് സെല്‍ രൂപീകരിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എസ് ഷിബ ചെയര്‍മാനായ സമിതി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ജില്ലയില്‍ 79 ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആയി സുഖായുഷ്യം പദ്ധതിയും 60 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കായി ആയുര്‍ രക്ഷ പദ്ധതിയുമാണുള്ളത്.

നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ ശ്രീനിജന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി മാത്യു, ഡോക്ടര്‍ പി എസ് ചന്ദ്രന്‍, ഡോക്ടര്‍ എ പി ശ്രീകുമാര്‍, ഡോക്ടര്‍ ഡെല്‍വിന്‍, ഡോക്ടര്‍ പി ഡി ജയേഷ്‌കുമാര്‍, ഡോക്ടര്‍ രാജേഷ് ബി, ഡോക്ടര്‍ രശ്മി എസ് രാജ് എന്നിവര്‍ ഈ സമിതിയിലെ അംഗങ്ങളാണ്.