നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോള്‍ പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ പുറത്തിറക്കി.

കടയില്‍ നിന്ന് വാങ്ങാനുള്ള സാധനങ്ങളുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കുക. ലിസ്റ്റ് തയ്യാറാക്കിയാല്‍ കടകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഒഴിവാക്കാം.

? സാധനങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ നിന്നും ഒരാള്‍ മാത്രം പുറത്തു പോകുക.

? വാങ്ങാനുദ്ദേശിക്കുന്ന സാധനങ്ങളില്‍ മാത്രം സ്പര്‍ശിക്കുക. സാധനങ്ങള്‍ എടുത്തു പരിശോധിച്ച് തിരികെ വയ്ക്കുന്ന ശീലം ഉപേക്ഷിക്കുക.

? പുറത്തുപോകുമ്പോള്‍ മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കുക.

? കടയില്‍ നിന്നും വന്നതിനു ശേഷം കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക.

? നനവു പറ്റിയാല്‍ ചീത്തയാകാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം വീട്ടിലേയ്ക്ക് കയറ്റുക.

? കടകളില്‍ സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കുക.

? കടകളില്‍ പ്രവേശിക്കുന്നതിനു മുമ്പും, പുറത്തിറങ്ങുമ്പോഴും സാനിറ്റെസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. അല്ലെങ്കില്‍ സോപ്പിട്ട് കഴുകുക.

? വാങ്ങിയ സാധനങ്ങളില്‍ കഴുകി വൃത്തിയാക്കാവുന്നവ കഴുകിയ ശേഷം മാത്രം റഫ്രിജറേറ്ററില്‍ വെക്കുക.