തൃശ്ശൂർ: വാടാനപ്പള്ളി പഞ്ചായത്തുതല സമൂഹ അടുക്കളക്കായി തൃത്തല്ലൂർ കമലാ നെഹ്റു മെമ്മോറിയൽ വി.എച്ച്.എസ് സൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും സഹായം കൈമാറി. തൃത്തല്ലൂർ കമലാ നെഹ്റു സ്‌കൂളിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക് ആവശ്യമായ 16 ഇനങ്ങൾ അടങ്ങുന്ന പലവ്യഞ്ജനങ്ങൾ വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടുക്കുംഞ്ചേരിക്ക് സ്‌കൂൾ പ്രിൻസിപ്പാൾ വി.എ ബാബു കൈമാറി.

സ്‌കൂൾ പ്രധാന അധ്യാപകൻ കെ.ആർ ദേവാനന്ദ്, സമൂഹ അടുക്കള ചുമതലക്കാരി ഷീല സോമൻ എന്നിവർ സംസാരിച്ചു. മാർച്ച് 26 ന് ആരംഭിച്ച വാടാനപ്പള്ളിയിലെ പഞ്ചായത്തുതല സാമൂഹ അടുക്കള തൃത്തല്ലൂർ കമല നെഹ്റു സ്‌കൂളിലെ പാചകപുരയിലാണ് പ്രവർത്തിച്ചു വരുന്നത്.