അതിഥി തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ഐ.ജി എസ്.ശ്രീജിത്ത് (ഫോൺ -9497999988), ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ (ഫോൺ – 9497998993) എന്നിവരുമായി മറ്റ് സംസ്ഥാനങ്ങൾക്ക് ചർച്ചചെയ്യാവുന്നതാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അതിഥി തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച കാര്യങ്ങൾക്കായി ഐ.എ.എസ് ഓഫീസർമാരായ പ്രണബ് ജ്യോതിനാഥ്(ഫോൺ- 9937300864), കെ.ബിജു(ഫോൺ-9446022479), എ.അലക്‌സാണ്ടർ(ഫോൺ – 9447226734) എന്നിവരെയും ഏത് സമയത്തും ബന്ധപ്പെടാവുന്നതാണ്.

ഉത്തർപ്രദേശ്, ആസാം, ജാർഖണ്ഡ്, ബീഹാർ, പശ്ചിമബംഗാൾ, ഒഡീഷ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും ഡി.ജി.പി മാർക്കും അയച്ച ഇ മെയിൽ സന്ദേശത്തിലാണ് സംസ്ഥാന പോലീസ് മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.