തൃശ്ശൂർ: പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കിഴിൽ 1.60 കോടിയുടെ പ്രീമെട്രിക് ഹോസ്റ്റൽ. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വകുപ്പിന്റെ കോർപ്പസ് ഫണ്ട് ഉപയോഗിച്ചാണ് ചേലക്കരയിൽ ഹോസ്റ്റലിന്റെ നിർമ്മാണം തുടങ്ങിയിരിക്കുന്നത്. 80% പണി പൂർത്തിയായ ഹോസ്റ്റൽ അധ്യയന വർഷത്തിന് മുൻപ് തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പട്ടിക ജാതി വിദ്യാർഥിനികൾക്കായാണ് ആധുനിക സൗകര്യങ്ങളോടെ ഹോസ്റ്റൽ ഒരുങ്ങുന്നത്. 30 ഓളം വിദ്യാർഥിനികൾക്ക് ഇവിടെ താമസിച്ചു പഠിക്കാനുള്ള സൗകര്യമുണ്ടാകും. പൊതുമരാമത്തു വിഭാഗമാണ് കെട്ടിടം പണി നടത്തുന്നത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പദ്മകുമാർ, ബി ഡി ഒ ഗണേഷ് എന്നിവർ കെട്ടിടത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി.