തൃശ്ശൂർ: അഴീക്കോട് മുതൽ കയ്പമംഗലം വരെ ഫിഷറീസ് വകുപ്പും, ഫുഡ് ആന്റ് സേഫ്റ്റി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ 71.5 കിലോ പഴകിയ മത്സ്യം പിടികൂടി. 15 ഫിഷ് സ്റ്റാളുകളിൽ നിന്നായി പഴക്കം ചെന്ന അയില വിഭാഗത്തിൽപ്പെട്ട മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്.

അമിതമായ തോതിൽ കേടായ മത്സ്യം വരുന്നതിനാൽ വരും ദിവസങ്ങളിൽ ശക്തമായ പരിശോധന ഉണ്ടാകുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.സുഗന്ധ കുമാരി അറിയിച്ചു. പരിശോധനയിൽ ഫുഡ് ആന്റ് സേഫ്റ്റി ഓഫീസർ കൃഷ്ണപ്രിയ, ഫിഷറീസ് സബ് ഇൻസ്പെക്ടർ പി.എം.അൻസിൽ, ഫിഷറീസ് അസിസ്റ്റന്റ് വിശ്വംഭരൻ എന്നിവർ പങ്കെടുത്തു.