കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോട്ടയവും ഇടുക്കിയും ചുവപ്പുമേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ രണ്ട് ഐ പി സ് ഓഫീസർമാരെ ഇരുജില്ലയിലേയ്ക്കും സ്‌പെഷ്യൽ ഓഫീസർമാരായി നിയോഗിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു. കാട്ടയത്ത് കെ എ പി അഞ്ചാം ബറ്റാലിയൻ കമാണ്ടന്റ് ആർ. വിശ്വനാഥിനെയും ഇടുക്കിയിൽ കെ എ പി ഒന്നാം ബറ്റാലിയൻ കമാണ്ടന്റ് വൈഭവ് സക്‌സേനയേയുമാണ് സ്‌പെഷ്യൽ ഓഫീസർമാരായി നിയോഗിച്ചത്.