ആലപ്പുഴ: ‘ലോക്ക് ഡൗണ്‍ ഘട്ടത്തിലെ നൈപുണ്യ പരിശീലനവും വിദ്യാഭ്യാസവും’ എന്ന വിഷയത്തില്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലൂടെ യുവജനങ്ങളുമായി സംവദിച്ച് ജില്ല കളക്ടര്‍ എം. അഞ്ജന. കോവിഡ് അതിജീവനകാലത്ത് അസാപിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഒരുക്കുന്ന സൗജന്യ ഓണ്‍ലൈന്‍ വെബ്ബിനാര്‍ സിരീസിനാണ് ഇതോടെ ജില്ല കളക്ടര്‍ തുടക്കമിട്ടത്. അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് വെബ്സൈറ്റിലൂടെ നടന്ന സംവാദത്തില്‍ വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളുമടക്കം 248 പേര്‍ പങ്കെടുത്തു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാരെ എങ്ങനെ നമുക്ക് തൊഴില്‍ നൈപുണ്യ പരിശീലനത്തിനായി പിന്താങ്ങാം, തൊഴില്‍ നൈപുണ്യ പരിശീലനം നേടുന്ന ഉദ്യോഗാര്‍ത്ഥികളെ വ്യവസായ പങ്കാളിത്തത്തോടെ എങ്ങനെ ജില്ല ഭരണകൂടത്തിന് പ്ലേസ്‌മെന്റ ഡ്രൈവുകളാല്‍
സഹായിക്കാം, അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിനെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന മാതൃകയില്‍ പ്രവര്‍ത്തിക്കാന്‍ ജില്ല ഭരണകൂടത്തിന് എങ്ങിനെ സഹായിക്കാം, കോവിഡ് ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ ഏതൊക്കെ തൊഴില്‍ മേഖലകളിലെ കോഴ്സുകള്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലുടെ ജനങ്ങള്‍ക്കായി നിര്‍ദേശിക്കുന്നു തുടങ്ങിയ ചോദ്യങ്ങളാണ് പ്രധാനമായും സംവാദത്തില്‍ ഉയര്‍ന്നത്.
തുടര്‍ന്നുള്ള ദിവസങ്ങളിലും വ്യത്യസ്ത തൊഴില്‍ മേഖലകളിലെ പ്രമുഖര്‍ ജനങ്ങളുമായി തൊഴില്‍ മേഖലകളില്‍ നേടിയെടുക്കേണ്ട കഴിവുകളെ കുറിച്ച് സംവദിക്കും്. ഇതിനോടൊപ്പം എഞ്ചിനീയറിംഗ്, പോളിടെക്‌നിക്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ പാഠ്യ പദ്ധതിയനുസരിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകളുമുണ്ടാകും. വിശദ വിവരങ്ങള്‍ അസാപ് ആലപ്പുഴ ഫേസ്ബുക് പേജില്‍ നിന്നും ലഭിക്കും.