തലവടി തുണ്ടിയിൽ വീട്ടിൽ ശ്രീ.മനോജിന്റെയും ശ്രീമതി.ബിന്ദു മനോജിന്റെയും മകനായ മാസ്റ്റർ കാർത്തിക് മനോജ് തനിക്ക് ലഭിച്ച വികലാംഗ പെൻഷൻ തുകയിൽ നിന്നും 10000 രൂപ 5000 രൂപ വീതം’ പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നൽകി.കുട്ടനാട് തഹസിൽദാർ വിജയ്സേനൻ തുക കാർത്തിക്കിൽ നിന്നും ഏറ്റുവാങ്ങി.

ആലപ്പുഴ ഡിസ്ട്രിക്ട് പരിവാർ ഫെഡറേഷൻ ഓഫ് പാരൻസ് ഓർഗനൈസേഷൻ ഓഫ് പേഴ്സൺ വിത്ത് ഡിസബിലിറ്റീസ് 12000 (പന്ത്രണ്ടായിരം രൂപ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. ജില്ലാ കലക്ടർ സംഘടനാ പ്രതിനിധികളിൽ നിന്ന് തുക ഏറ്റുവാങ്ങി.

വിധവ പെൻഷന്റെ വിഹിതം ദുരിതാശ്വാസനിധിയിലേക്ക്

ആലപ്പുഴ :തനിക്ക് കിട്ടിയ വിധവ പെൻഷന്റെ ഒരു ഓഹരി മുഖ്യമന്ത്രിയുടെ ദുരിശ്വാശ്വാസനിധിയിലേക്ക് നൽകി അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ കേരള ഹൗസിൽ തമിഴ്നാട് സ്വദേശി തിലകയും കുടുംബവും. തെരുവോരങ്ങളിൽ ആക്രി പെറുക്കി ഉപജിവനം നടത്തുന്ന തിലക കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തിലകയും മകളും വിട്ടിൽ തന്നെ യാണ്. മറ്റ് മൂന്നു മക്കൾ ആലുവ ജന സേവ ശിശുഭവനിൽ നിന്ന് പഠിക്കുന്നു.22 വർഷമായി അമ്പലപ്പുഴയിലും പരിസരത്തും ആക്രി പെറുക്കി ജീവിച്ചിരുന്ന തിലകയുടെ ഭർത്താവ് മാരിയപ്പൻ രണ്ട് വർഷം മുൻപ് മരണപ്പെട്ടു.
തങ്ങൾക്ക് അന്നം തന്ന നാട്ടിൽ ഒരു അപത്ത് വന്നപ്പേൾ തങ്ങളിലാകുന്ന ചെറുതെങ്കിലും ഒരു സഹായം എന്ന നിലക്കാണ് മുഖ്യമന്ത്രിയുടെ ദുരിത്യാശ്വാസ നിധിയിലേക്ക് നൽകുവാൻ തിരുമാനിച്ചത്. ഒരു മാസത്തെ വിധവ പെൻഷന്റെ തുക ആമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം യു എം കബീറിന് കൈമാറുകയും, മെമ്പർ ഇന്നലെ തുക ജില്ലാ കളക്ടർ എം അഞ്ജനയ്ക്ക് കൈമാറുകയും ചെയ്തു. പ്രളയ സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നൽകി തിലക മാതൃകയായിരുന്നു.