എറണാകുളം : ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്നു മടുത്തോ.. സാങ്കേതിക വിദ്യയുടെ കാലത്ത് വീട്ടിലിരിക്കലും ആഘോഷമാക്കി മാറ്റാൻ കോവിഡ് ക്രീയേറ്റീവ് ചലഞ്ചവതരിപ്പിക്കുകയാണ് എറണാകുളം ജില്ല കളക്ടർ എസ്. സുഹാസ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ചു സർക്കാർ ജനങ്ങൾക്ക് നൽകുന്ന നിർദേശങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടു മൊബൈലിൽ ചെറു വീഡിയോ, ട്രോളുകൾ, ചിത്രങ്ങൾ, കാർട്ടൂൺ, പാട്ടുകൾ എന്നിവ തയ്യാറാക്കി കളക്ടർക്ക് അയച്ചു നൽകണം. തയ്യാറാക്കിയ സൃഷ്ടികൾ covidcreativechallenge@gmail.com എന്ന വിലാസത്തിലാണ് അയക്കേണ്ടത്. വീഡിയോകൾക്ക് mp4 ഫോർമാറ്റിൽ 90 സെക്കൻഡിൽ താഴെ ദൈർഖ്യമേ പാടുള്ളു. ചിത്രങ്ങൾ jpeg ഫോർമാറ്റിൽ ആയിരിക്കണം. ദിവസേന തിരഞ്ഞെടുക്കുന്ന മികച്ച സൃഷ്ടി കളക്ടറുടെ ഫേസ്ബുക് പേജിലൂടെ പ്രസിദ്ധികരിക്കും. കലാ സൃഷ്ടികൾക്കൊപ്പം പേരും ഫോൺ നമ്പറും നിർബന്ധമായും ചേർക്കണം.