• ഇന്ന് വീടുകളിൽ നിരീക്ഷണത്തിനായി 156 പേരെയാണ് പുതിയതായി നിർദേശിച്ചത്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് 43 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 811 ആയി. ഇതിൽ 442 പേർ ഹൈ റിസ്ക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 28 ദിവസത്തെ നിരീക്ഷണത്തിലും, 369 പേർ ലോ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.

• ഇന്ന് പുതുതായി 6 പേരെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു.
o കളമശ്ശേരി മെഡിക്കൽ കോളേജ് – 1
o കരുവേലിപ്പടി താലൂക്ക് ഹോസ്പിറ്റൽ – 1
o ആലുവ ജില്ലാ ആശുപത്രി – 2
o സ്വകാര്യ ആശുപത്രി – 2

• കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് രണ്ടാളെയും, ആലുവ ജില്ലാ ആശുപത്രിയിൽ ഒരാളെയും ഇന്ന് ഡിസ്ചാർജ് ചെയ്തു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന അവസാന പോസിറ്റീവ് കേസും ഇന്ന് ഡിസ്ചാർജ് ചെയ്തു. ഏപ്രിൽ 4 ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുള്ള എറണാകുളം സ്വദേശിയാണ് രോഗമുക്തനായി ആശുപത്രി വിട്ടത്.

• ഇതോടെ ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 19 ആയി.
o കളമശ്ശേരി മെഡിക്കൽ കോളേജ് – 2
o ആലുവ ജില്ലാ ആശുപത്രി- – 7
o കരുവേലിപ്പടി താലൂക്ക് ഹോസ്പിറ്റൽ – 1
o സ്വകാര്യ ആശുപത്രികൾ – 9

• ഇന്ന് ജില്ലയിൽ നിന്നും 24 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 57 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം തന്നെ നെഗറ്റീവ് ആണ്. സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാനായി ഫീൽഡിൽ നിന്നും ശേഖരിച്ച 105 സാമ്പിളുകളുടേത് ഉൾപ്പെടെ 129 ഫലങ്ങൾ കൂടി ഇനിയും ലഭിക്കാനുണ്ട്.

• ഇന്ന് 221 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 109 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു. യാത്ര പാസ് ലഭിക്കുന്നതിനെ കുറിച്ചായിരുന്നു ഭൂരിഭാഗം സംശയങ്ങളും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്താൻ പാസ് ലഭിക്കുന്നതിനെക്കുറിച്ചും കേരളത്തിലെ മറ്റ് ജില്ലകളിലേക്ക് എന്തൊക്കെ ആവശ്യങ്ങൾക്കായി യാത്ര ചെയ്യാം എന്ന് ചോദിച്ചുമായിരുന്നു കൂടുതൽ വിളികളിലുമെത്തിയത്. അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയക്കാൻ ട്രെയിൻ സർവീസ് തുടങ്ങിയ സാഹചര്യത്തിൽ അതിന്റെ സാധ്യതകളെക്കുറിച്ച് അറിയാൻ അതിഥി തൊഴിലാളികളുടെ കോൺട്രാക്ടർമാരിൽ നിന്നും വിളികളെത്തി.

• കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ഇടങ്ങളിലായി 269 പേർക്ക് കൂടി പരിശീലനം നൽകി. ഇത് വരെയായി 47743 പേർക്ക് ജില്ലാ തല സംഘം പരിശീലനം നൽകി കഴിഞ്ഞു.

• ഇന്ന് ജില്ലയിൽ 118 കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിച്ചു. ഇതിൽ 88 എണ്ണം പഞ്ചായത്തുകളിലും, 30 എണ്ണം നഗരസഭകളിലുമാണ്. ഇവിടങ്ങൾ വഴി 16,634 പേർക്ക് ഫുഡ് കിറ്റുകൾ നൽകി. ഇതിൽ 3513 പേർ ഇതര സംസ്ഥാന തൊഴിലാളികൾ ആണ്.

• വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 4509 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കോവിഡ് കെയർ സെന്ററിൽ ഇന്ന് ഒരാളെക്കൂടി പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 53 ആയി. ഇവരെല്ലാം തന്നെ തൃപ്പൂണിത്തുറ കോവിഡ് കെയർ സെന്ററിലാണ്.

• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 107 പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 12 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി.

• അതിഥിദേവോ പരിപാടിയുടെ നേതൃത്വത്തിലുള്ള മൊബൈൽ മെഡിക്കൽ ടീം ഇന്ന് അതിഥി തൊഴിലാളികളുടെ 3 മെഡിക്കൽ ക്യാമ്പുകൾ സന്ദർശിച്ച് 138 തൊഴിലാളികളെ പരിശോധിച്ചതിൽ ഒരാൾക്ക് പന, ചുമ എന്നിവ കണ്ടതിനെ തുടർന്ന് അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്ന് വൈദ്യസഹായം ലഭ്യമാക്കി.

• ഇന്ന് ജില്ലയിലെ വിവിധ മാർക്കറ്റുകളിൽ 104 ചരക്ക് ലോറികൾ എത്തി. ഇതിലെ ഡ്രൈവർമാർ ഉൾപ്പെടെ 110 തൊഴിലാളികളുടെ വിശദ വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 84 പേരെ ജില്ലാ കൺട്രോൾ റൂമിൽ നിന്നും ഫോൺ വഴി ബന്ധപ്പെട്ട് ആവശ്യമായ നിർദേശങ്ങൾ നൽകി.

• ഐ. എം. എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 18 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

Data update
Home quarantine new – 156
No. of persons released from home quarantine – 43
Home quarantine total – 811

Hospital isolation today – 6
(GMC-1, Karuvelipady – 1, DH Aluva- 2, Pvt – 2)
Discharge from Isolation – 3 (GMC-2, DH Aluva – 1)
Hospital isolation total 19 (GMC-2 , DH Aluva -7, Karuvelipady – 1, Pvt – 9 )

Positive case today nil
Total positive case till date 25
Total positive cases under treatment 0

Sample sent today – 24
Results received todal – 57
Results awaiting – 129 ( 24 routine sample & 105 surveillance sample )

No. of Covid Care Centres/Short Stay Homes – 36
Total persons quarantined at Covid Care Centres – 53

Total calls received at Call centre 221