മാർച്ച് 31ന് ജർമ്മനിയിലേക്ക് 232 പേർ, ഏപ്രിൽ 11ന് മാലിദ്വീപിലേക്ക് രണ്ട് വിമാനങ്ങളിലായി 206 പേർ, ഏപ്രിൽ 15ന് ബ്രിട്ടനിലേക്ക് 109 പേർ, ഏപ്രിൽ 24ന് കുവൈറ്റിലേക്ക് എട്ട് പേർ എന്നിവരെ അയച്ചു.
വിനോദ സഞ്ചാരത്തിനുൾപ്പെടെ എത്തി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ കുടുങ്ങിപ്പോയവരെയാണ് ഇങ്ങനെ അയച്ചത്. ഇവർക്ക് മറ്റു സ്ഥലങ്ങളിൽ നിന്ന് റോഡുമാർഗം തിരുവനന്തപുരത്ത് എത്തുന്നതിനാവശ്യമായ ക്ലിയറൻസ് പൂർത്തിയാക്കുകയും എയർപോർട്ടിൽ വൈദ്യ പരിശോധന അടക്കമുള്ള സൗകര്യങ്ങളും ഒരുക്കുകയും ചെയ്തിരുന്നു.
