കന്യാകുമാരി ജില്ലയുമായി  അതിർത്തി പങ്കിടുന്ന അമ്പൂരി, കുന്നത്തുകാൽ, പാറശ്ശാല, വെള്ളറട, കുളത്തൂർ, കാരോട് എന്നീ പഞ്ചായത്തുകളെയും  നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയോട് ചേർന്നുള്ള അതിയന്നൂർ, ബാലരാമപുരം  പഞ്ചായത്തുകളെയും ഹോട്ട് സ്‌പോട്ടുകളായി  പ്രഖ്യാപിച്ചു.

തിരുവനന്തപുരം  നഗരസഭാ വാർഡുകളായ അമ്പലത്തറയും കളിപ്പാൻകുളവും ഇനി ഹോട്ട് സ്‌പോട്ടുകളല്ല.

രണ്ടുപേർക്കു കോവിഡ് ബാധിച്ച സാഹചര്യത്തിൽ  നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ 1, 2, 3, 4, 5, 37,40, 41, 42, 43,44  വാർഡുകളെ ഇന്നലെ  ഹോട്ട്‌സ്‌പോട്ടുകളായി  പ്രഖ്യാപിച്ചിരുന്നു.