ജില്ലയിലെ താത്കാലിക കോടതികളില്‍ എല്‍.ഡി ടൈപ്പിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 19950 രൂപ. പി.എസ്.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്.
ഹൈക്കോടതി/നിയമ വകുപ്പ്/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/സബോര്‍ഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളില്‍ പ്രവൃത്തിപരിചയമുള്ളവര്‍, വിരമിച്ച കോടതി ജീവനക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.
പേര്, ജനനത്തീയതി, വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, മുന്‍കാല സര്‍വീസ് സംബന്ധമായ വിശദാംശങ്ങള്‍, ഒപ്പ് എന്നിവ രേഖപ്പെടുത്തിയ അപേക്ഷ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നല്‍കണം.
അപേക്ഷകര്‍ തത്തുല്യ തസ്തികയിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരായിരിക് കണം. അപേക്ഷ മാര്‍ച്ച് ഒന്‍പതിനകം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, കൊല്ലം – 691013 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍-0474 2793491.