* ജില്ലയിൽ 2,637 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.
* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 9 പേരെ പ്രവേശിപ്പിച്ചു 14 പേരെ ഡിസ്ചാർജ് ചെയ്തു.
* തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 32 പേരും ജനറൽ ആശുപത്രിയിൽ 07പേരും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരാളും എസ്.എ.റ്റി ആശുപത്രിയിൽ 5 പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 15 പേരും ഉൾപ്പെടെ 59 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
ഇന്ന് 111 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് ലഭിച്ച 111 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്.
ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേരുടെ തുടർപരിശോധനാ ഫലങ്ങളും നെഗറ്റീവായി.
കൊറോണ കെയർ സെന്ററുകൾ
* കരുതൽ നിരീക്ഷണത്തിനായി മാർ ഇവാനിയോസ് ഹോസ്റ്റലിൽ 78 പേരെ താമസിപ്പിച്ചിട്ടുണ്ട്
വാഹന പരിശോധന
* അമരവിള, കോഴിവിള,ഇഞ്ചിവിള,ആറുകാണി,വെള്
*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 241 കാളുകളും ദിശ കാൾ സെന്ററിൽ 116 കാളുകളുമാണ് ഇന്ന്
എത്തിയത്.
1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 2774
2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -2637
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -59
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -78
4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -170
വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ ജില്ലയിൽ നിന്നോ എത്തിയവർ നിർബന്ധമായും വീടുകളിൽ ക്വാറൻറൈനിൽ കഴിയണം. ഇവർക്ക് പനി,ചുമ,തുമ്മൽ,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് കളക്ടറേറ്റ് കൺട്രോൾ റൂമിലെ ടോൾ ഫ്രീ നമ്പരായ 1077 ലേക്കോ ദിശ 1056 ലേക്ക് അറിയിക്കുകയും അവരുടെ നിർദ്ദേശപ്രകാരം മാത്രം ആശുപത്രിയിലേക്ക് പോകുകയും വേണം.
സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ അനാവശ്യമായി സ്പർശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാൻ സഹായിക്കും. രോഗലക്ഷണങ്ങളുള്ളവർ പ്രായമായവർ, ഗർഭിണികൾ, ചെറിയ കുട്ടികൾ, മറ്റ് അസുഖങ്ങളുളളവർ എന്നിവരുമായി ഇടപഴകരുത്.