ആലപ്പുഴ: അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍ ദിനോഘോഷത്തിന്‍റെ ഭാഗമായി മഹാകവിയുടെ സ്മൃതി മണ്ഡപത്തില്‍ പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി ജി.സുധാകരന്‍റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. രാവിലെ 10 മണിക്ക് എത്തിയ മന്ത്രി അല്‍പ്പസമയം അവിടെ ചെലവഴിച്ച് ചടങ്ങുകളില്‍ പങ്കെടുത്ത ശേഷമാണ് മടങ്ങിയത്. കോവിഡ് 19 പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ പരിമിതപ്പെടുത്തിയും സാമൂഹിക അകലം പാലിച്ചുമാണ് സംഘടിപ്പിച്ചത്.
