മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരുന്ന ഗർഭിണികൾ, മുതിർന്നപൗരൻമാർ, ഗുരുതരമായ അസുഖമുളളവർ എന്നിവർക്കായി അതിർത്തി ജില്ലകളിലെ ചെക്ക്‌പോസ്റ്റുകളിൽ പ്രത്യേകം കൗണ്ടർ സൗകര്യം ഏർപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

തിരുവനന്തപുരം റൂറലിലെ അമരവിള, കൊല്ലം റൂറലിലെ ആര്യങ്കാവ്, പാലക്കാട്ടെ വാളയാർ, വയനാട്ടിലെ മുത്തങ്ങ, കാസർകോട്ടെ തലപ്പാടി എന്നീ ചെക്ക്‌പോസ്റ്റുകളിലാണ് പ്രത്യേക കൗണ്ടർ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് കൗണ്ടറിൽ ബോർഡ് സ്ഥാപിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.