എറണാകുളം : ഏലൂർ, എടയാർ പ്രദേശങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിൽ കളക്ടർ എസ്. സുഹാസ് പരിശോധന നടത്തി. ജില്ല മലിനീകരണ നിയന്ത്രണ ബോർഡിലെ അംഗങ്ങൾക്കൊപ്പം നടത്തിയ സന്ദർശനത്തിൽ സ്ഥാപനങ്ങളിലെ മലിനീകരണ നിയന്ത്രണ നടപടികൾ അദ്ദേഹം നേരിട്ട് വിലയിരുത്തുകയും ചെയ്തു.

പല സ്ഥാപനങ്ങളും മികച്ച രീതിയിലാണ് മലിനീകരണ നിയന്ത്രണ നടപടികൾ നടപ്പാക്കുന്നതെന്ന് കളക്ടർ വിലയിരുത്തി. ചെറിയ വീഴ്ചകൾ വരുത്തിയ സ്ഥാപനങ്ങളോട് അവ യഥാക്രമം പാലിക്കാൻ നിർദേശവും നൽകിയാണ് കളക്ടർ മടങ്ങിയത്. ശേഷം പാതാളത്തെ ബണ്ട് പ്രദേശങ്ങളും അദ്ദേഹം സന്ദർശിച്ചു