എറണാകുളം : കേരളത്തിൽ നിന്ന് യാത്രക്കാരുമായി ജമ്മുവിലേക്ക് പ്രത്യേക ട്രെയിൻ രാത്രി 11 മണിക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര പുറപ്പെടും. തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന ട്രെയിനിൽ കേരളത്തിൽ മൂന്നു സ്റ്റോപ്പുകൾ ആണുള്ളത് കാഞ്ഞങ്ങാട് ആണ് മൂന്നാമത്തെ സ്റ്റോപ്പ് .
540 യാത്രക്കാർ ആണ് എറണാകുളം സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ യാത്ര ചെയ്യുക. എറണാകുളത്തിന് പുറമെ ഇടുക്കി, ആലപ്പുഴ, പാലക്കാട്, കോട്ടയം, കൊല്ലം, തൃശൂർ ജില്ലകളിൽ നിന്നുള്ളവർ ആണ് യാത്രക്കാർ pp0.
സ്റ്റേഷനിൽ എത്തുന്ന എല്ലാവരെയും ആരോഗ്യ വകുപ്പിന്റെ പ്രാഥമിക പരിശോധനക്ക് ശേഷം മാത്രമേ യാത്രക്ക് അനുവദിക്കൂ.
ജില്ല തിരിച്ചുള്ള യാത്രക്കാരുടെ കണക്ക്
എറണാകുളം -362
ഇടുക്കി -136
ആലപ്പുഴ -28
പാലക്കാട് -6
കോട്ടയം -6
കൊല്ലം -1
തൃശൂർ -1