കുടുംബശ്രീയുടെ ജില്ലയിലെ വിവിധ സി.ഡി.എസ്സുകളില്‍ നിന്നും തെരഞ്ഞെടുത്ത 125 കുട്ടികള്‍ക്കായി മാങ്ങാനം ക്രൈസ്തവാശ്രമത്തില്‍ നടത്തിയ ദ്വിദിന ക്യാമ്പ് സമാപിച്ചു. വിജയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു അമ്പലത്തിങ്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ആദ്യദിനം ഡയറക്ടര്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് ടെയിനിംഗ്, കെ എ എസ് ഇ മാനേജിംഗ് ഡയറക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ വിശിഷ്ടാതിഥിയായി. മലയാളം റിസര്‍ച്ച്് ജേര്‍ണല്‍ ചീഫ് എഡിറ്റര്‍ പ്രൊഫ. ബാബു ചെറിയാന്‍, എഴുത്തുകാരനും നിരൂപകനുമായ ഡോ. മുഞ്ഞനാട് പദ്മകുമാര്‍, കാര്‍ട്ടൂണിസ്റ്റ് അനില്‍ വേഗ എന്നിവര്‍ കഥാ രചനയിലും, അറിവൂഞ്ഞാല്‍ ചീഫ് എഡിറ്ററും എന്‍. ബി. എസ് ഡയറക്ടറുമായ ഡോ. എം ആര്‍ ഗോപാലകൃഷ്ണന്‍, പരസ്പരം മാഗസിന്‍ എഡിറ്റര്‍ ഔസേഫ് ചിറ്റക്കാട്, യുവകവി എബിന്‍ എസ് ദേവസ്യ എന്നിവര്‍ കവിത രചനയിലും മംഗളം സീനിയര്‍ ആര്‍ട്ടിസ്റ്റ് സുരേഷ് കുമാര്‍, വിദ്യാരംഭം ആര്‍ട്ട് എഡിറ്റര്‍ എ കെ ഗോപിദാസ്, മീഡിയ വില്ലേജ് ആനിമേറ്റര്‍ രാകേഷ് എസ് നായര്‍ എന്നിവര്‍ ചിത്രരചനയിലും നാടക സംവിധായകന്‍ ജോസ് കല്ലറയ്ക്കല്‍, കോട്ടയം നാട്ടുകൂട്ടായ്മ ടീം എതിരകം എന്നിവര്‍ അഭിനയ മേഖലയിലും ടൈംസ് ഓഫ് ഇന്‍ഡ്യ ഫോട്ടോഗ്രാഫര്‍ ഗിരീഷ് പി ജെ, മലയാളമനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ റിജോ ജോസഫ്, അനീഷ് ചന്ദ്രന്‍ എന്നിവര്‍ ഫോട്ടോഗ്രാഫിയിലും ക്ലാസ്സുകള്‍ എടുത്തു. മാങ്ങാനം ക്രൈസ്തവാശ്രമം ട്രഷറര്‍ പി. കെ ജോണി, വിജയപുരം സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ.കെ പദ്മകുമാരി എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാമിഷന്‍ എഡിഎംസി റ്റിജി പ്രഭാകരന്‍ സ്വാഗതവും ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ശ്രീരേഖ പ്രശോഭ് നന്ദിയും പറഞ്ഞു.
മാസ്റ്റര്‍ അനുവിന്ദ് സുരേന്ദ്രന്‍ നയിച്ച ഗാനമേളയും അനിയന്‍കുഞ്ഞിന്റെ നേതൃത്തിലുളള (ഏക്‌സാത് ട്രെയിനിംഗ് ടീമിന്റെ കലാപരിപാടികളും ക്യാംപ് ഫെയറും പരിപാടിയെ വ്യത്യസ്തമാക്കി.
രണ്ടാം ദിനത്തില്‍ എം.ജി യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഡോ. ടോംസ് എബ്രഹാം യോഗ ക്ലാസ്സെടുത്തു. തുടര്‍ന്ന് പ്രകൃതിപഠന യാത്രാ നടത്തി. സമാപന സമ്മേളനത്തില്‍ വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ബാലസാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷണന്‍ മുഖ്യ പ്രഭാഷണം നടത്തി. ക്യാമ്പ് മാഗസിന്‍ കുഞ്ഞിച്ചിറകുകളുടെ പ്രകാശനം അദ്ദേഹം നിര്‍വ്വഹിച്ചു. ഉജ്വലബാല്യം പുരസ്‌കാര ജേതാവ് മാസ്റ്റര്‍ ശ്രീദേവിനെ യോഗത്തില്‍ ആദരിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി ജെ ബിനോയി, മാങ്ങാനം ക്രൈസ്തവാശ്രമം ട്രഷറര്‍ പി.കെ ജോണി, വിജയപുരം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.കെ പദ്മകുമാരി എന്നിവര്‍ പങ്കെടുത്തു. ഈരാറ്റുപേട്ട ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ നിര്‍മ്മിച്ച വിത്തു പേനയും നോട്ട് പാഡുകളുമാണ് പരിപാടിയില്‍ ഉപയോഗിച്ചത്. നാടകക്കളരിയില്‍ പങ്കെടുത്ത കുട്ടികളുടെ നാടകവും ശ്രദ്ധേയമായി. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
