• ഇന്ന് ജില്ലയിൽ പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

• ഇന്ന് 513 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1492 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 4899 ആയി. ഇതിൽ 140 പേർ ഹൈറിസ്ക്ക് വിഭാഗത്തിലും 4759 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്.

• ഇന്ന് 6 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. .
 കളമശ്ശേരി മെഡിക്കൽ കോളേജ്- 4
 മൂവാറ്റുപുഴ ജനറൽ ആശുപത്രി -2

• നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 5 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു
 കളമശ്ശേരി മെഡിക്കൽ കോളേജ് – 1
 കരുവേലിപ്പടി താലൂക്ക് ആശുപത്രി – 2
 സ്വകാര്യ ആശുപത്രി-2

• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 41 ആണ്.
 കളമശ്ശേരി മെഡിക്കൽ കോളേജ് – 19
 കരുവേലിപ്പടി താലൂക്ക് ആശുപത്രി – 3
 പോർട്ട് ട്രസ്റ്റ് ഹോസ്പിറ്റൽ – 3
 മൂവാറ്റുപുഴ ജനറൽ ആശുപത്രി – 2
 സ്വകാര്യ ആശുപത്രികൾ – 14

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9 ആണ്.
 കളമശ്ശേരി മെഡിക്കൽ കോളേജ് – 8
 സ്വകാര്യ ആശുപത്രി – 1

• രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ സംസ്ഥാനം / ജില്ല തിരിച്ചുള്ള കണക്ക്.
 എറണാകുളം – 4
 പാലക്കാട് – 2
 കൊല്ലം – 1
 ഉത്തർപ്രദേശ്- 1
 തൃശൂർ – 1

• ഇന്ന് ജില്ലയിൽ നിന്നും 55 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 72 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതെല്ലാം തന്നെ നെഗറ്റീവ് ആണ് . ഇനി 113 ഫലങ്ങൾ കൂടി ലഭിക്കുവാനുണ്ട്

• പുതുക്കിയ മാനദണ്ഡ പ്രകാരമുള്ള സെന്റിനൽ സർവൈലൻസ് പ്രോഗ്രാമിന്റെ ഭാഗമായി ഡെസിഗ്നേറ്റെഡ് മൊബൈൽ കളക്ഷൻ ടീം (DMCT) കോവിഡ് കെയർ സെന്ററുകളിൽ നിന്ന് ഇന്ന് 22 സാമ്പിളുകൾ ശേഖരിച്ചു. ഇത്തരത്തിൽ ഇത് വരെ 152 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതിൽ 60 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതെല്ലം നെഗറ്റീവ് ആണ്.

• കോവിഡ് കെയർ സെന്ററുകളിലെ വോളന്റീയർമാർക്ക് വ്യക്തിഗത സുരക്ഷാ ഉപാധികൾ, ഇൻഫെക്ഷൻ കൺട്രോൾ പ്രാക്ടീസ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നടത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിമാനത്താവളത്തിലും, റെയിൽവെ സ്റ്റേഷനുകളിലെയും വോളന്റീർമാർക്ക് ഐ എം എ ഹൗസിൽ വെച്ച് പി പി ഇ കിറ്റ്, മാസ്കിന്റെ ഉപയോഗം, ശാസ്ത്രീയമായ കൈകഴുകൽ മറ്റ് മുൻകരുതൽ എന്നിവയെപ്പറ്റി പരിശീലനം നടത്തി.കൂടാതെ ആലുവ ജില്ലാ ആശുപത്രിയിൽ ഒ.പി യിൽ വന്ന പൊതുജനങ്ങൾക്കായും ബോധവത്ക്കരണം നടത്തി.

• ഇന്ന് 468 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 294 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു. യാത്രാ പാസ്സിന്റെ ലഭ്യത, കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാക്കുന്നതിന്റെ മാനദണ്ഡങ്ങൾ, തുടങ്ങിയവയെ കുറിച്ച് അറിയുന്നതിനായിരുന്നു കൂടുതൽ വിളികളും.

• ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 728 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സംശയ നിവാരണത്തിനായി 20 ഫോൺ വിളികൾ സർവൈലൻസ് യൂണിറ്റിലേക്കും എത്തി.

• വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 5201 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ 79 ചരക്കു ലോറികൾ എത്തി. അതിൽ വന്ന 95 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 48 പേരെ കൺട്രോൾ റൂമിൽ നിന്നും ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.

• ഇന്ന് ജില്ലയിൽ 88 കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിച്ചു. ഇതിൽ 69 എണ്ണം പഞ്ചായത്തുകളിലും, 19 എണ്ണം നഗരസഭകളിലുമാണ്. ഇവിടങ്ങൾ വഴി 3756 പേർക്ക് ഫുഡ് കിറ്റുകൾ നൽകി. ഇതിൽ 51 പേർ ഇതര സംസ്ഥാന തൊഴിലാളികൾ ആണ്.

• അതിഥി ദേവോ പരിപാടിയുടെ ഭാഗമായി ഇന്ന് അതിഥി തൊഴിലാളികളുടെ 2 ക്യാമ്പുകൾ സന്ദർശിച്ച് 122 പേരെ പരിശോധിച്ചു. ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയില്ല.

• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 172 പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 13 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി.

• ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 77 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ വിവിധ സ്ഥാപനങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്ന 334 പേരെയും ടെലി ഹെൽത്ത് ഹെൽപ് ലൈനിൽ നിന്നും വിളിച്ചു ആരോഗ്യ വിവരങ്ങൾ ശേഖരിച്ചു. ഇതിൽ തുടർ നിരീക്ഷണം വേണ്ടത് എന്നു ബോധ്യപ്പെട്ട 3 പേരെ ഫോളോ അപ്പ് ചെയ്യുവാൻ തീരുമാനിച്ചു.

• വീടുകളിൽ നിരീക്ഷണത്തിലുള്ള 118 ഗർഭിണികളുടെ ആരോഗ്യ വിവരങ്ങൾ ആരോഗ്യപ്രവത്തകർ ഫോൺ വഴി ശേഖരിച്ചു ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ജില്ലാ കൺട്രോൾ റൂമിൽ നിന്നും, ഐ എം എ ഹൌസിൽ പ്രവർത്തിക്കുന്ന ടെലിമെഡിസിൻ സംവിധാനത്തിലൂടെയും സേവനം ലഭ്യമാക്കിവരുന്നു

• സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിലുള്ള 316 മുതിർന്ന പൗരന്മാരുടെ ആരോഗ്യ വിവരങ്ങൾ പാലിയേറ്റീവ് കെയർ നഴ്സുമാർ ഫോൺ വഴി ശേഖരിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

• ജില്ലയിലെ 19 കോവിഡ് കെയർ സെന്ററുകളിലായി 884 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കൂടാതെ 49 പേർ പണം നൽകി ഉപയോഗിക്കാവുന്ന കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുണ്ട്.

• വയോമിത്രം പദ്ധതിയുടെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 169 മുതിർന്ന പൗരന്മാർക്ക് ആവശ്യമരുന്നുകൾ എത്തിച്ചു നൽകി.

DATA UPDATE
Home quarantine new – 513
No. of persons released from home quarantine – 1492
Home quarantine total – 4899

New Hospital isolation new – 6 (GMC-4 , GH-Moovattupuzha 2)
Discharge from Isolation – 5 (GMC- 1, GMTH Karuvelipady-2, Pvt-2)
Hospital isolation total – 41 (GMC-19, Karuvelipady-3, Port Trust Hospital- 3,GH Moovattupuzha-2, Pvt – 14)

Positive case today Nil
Total positive cases under treatment – 9
Cumulative total of positive cases treated & under treatment in dist. till date – 35

Sample sent today 55
Results received today – 72
Results awaiting – 113

No. of covid care centers currently functioning – 19
Total persons quarantined at Covid Care Centres – 884

Total calls received at Call centre – 468
Total calls from Surveillance Unit to people under Quarantine – 728