ആലപ്പുഴ: മെയ് 26നു ആരംഭിക്കുന്ന എസ് എസ് എൽ സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന് ജില്ല വിദ്യാഭ്യാസ ഉപ ഡയറക്‌ടറുടെ കാര്യാലയം കേന്ദ്രമാക്കി ജില്ല തല വാർ റൂം സജ്ജീകരിച്ചു. വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും സംശയ നിവാരണത്തിന് വാർ റൂമിൽ ബന്ധപ്പെടാം. ഇന്ന് മുതൽ പരീക്ഷകൾ അവസാനിക്കുന്ന മെയ് 30വരെ വാർ റൂമിന്റെ സേവനം ലഭ്യമാണ്.

രാവിലെ എട്ടുമുതൽ വൈകിട്ട് എട്ടുവരെയാണ് പ്രവർത്തന സമയം. വാർ റൂമുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ: എസ് എസ് എൽ സി – 0477 2252908,9746759462. ഹയർ സെക്കണ്ടറി – 0478 2522200,94475 96619. വൊക്കേഷണൽ ഹയർ സെക്കണ്ടറി -0479 2455901 , 7012512146.