ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന ദ്യശ്യാദരം ഡോക്യുമെന്ററി ഫെസ്റ്റിവലിന് തുടക്കമായി. അക്കാദമി ഹാളില്‍ നടന്ന പ്രദര്‍ശനം ടി.വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തക കെ.വി. റാബിയ മുഖ്യാതിഥിയായി പങ്കെടുത്തു.
സമൂഹത്തില്‍ ചലനം സ്യഷ്ടിച്ച മഹാന്‍മാരെകുറിച്ചുള്ള അറിവുകള്‍ കുട്ടികളില്‍ ദേശ സ്‌നേഹത്തിനും ആത്മാഭിമാനം വളരുന്നതിനും കാരണമാവുമെന്ന് എം.എല്‍.എ. പറഞ്ഞു.കുട്ടികളില്‍ ഐക്യം വളര്‍ത്തുന്നതിനും മതേതര വികാരം ഉണ്ടാകുന്നതിനും ഇത് കാരണമാവും. ഇത്തരം പ്രദര്‍ശനങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്തിക്കാനുള്ള ശ്രമം ഉണ്ടാവണം.
ഒരാഴ്ച നീണ്ട നില്‍ക്കുന്ന ഫെസ്റ്റിവലില്‍ ഇന്‍ഫര്‍മേഷന്‍ -പബ്‌ളിക് റിലേഷന്‍സ് വകുപ്പ് നിര്‍മ്മിച്ച മഹാന്‍മാരെ പറ്റിയുടെ ഡോക്യമെന്ററികളാണ് പ്രദര്‍ശിപ്പിക്കുക. കൊണ്ടോട്ടി ബി.ആര്‍.സി.യുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്.
ഫെസ്റ്റിവലില്‍ ആദ്യ ദിവസംറാബിയ എന്ന ഫിനിക്‌സ് പക്ഷി അക്കാദമി മെയിന്‍ ഹാളില്‍പ്രദര്‍ശിപ്പിച്ചു.ജി.വി.എച്ച്.എസ്.എസ്‌കൊണ്ടോട്ടി,ജി.യു.പി.എസ്.കോണ്ടോട്ടി,ചെറുവത്തൂര്‍ എം.ഐ.എ.എം.യു.പി.സ്‌കൂള്‍,വാഴക്കാട് ജി.എം.യു.പി.സ്‌കൂള്‍ എന്നിവടങ്ങളിലെ 400 ഓളം കുട്ടികളാണ് പ്രദര്‍ശനം കാണാന്‍ എത്തിയത്.
ഫെബ്രുവരി 24 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശന പരിപാടി രണ്ടു സമയങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രദര്‍ശനം രാവിലെ 10.30നും ഉച്ചക്ക് 2.30നും ആധുനിക സംവിധാനമുള്ള ടി.എ.റസാഖ് തിയ്യറ്ററില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് പകല്‍ 12 മണിക്കും വൈകിട്ട് നാലിനുമാണ.് അക്കാദമിയുടെ പ്രധാന ഹാളിലാണ് ഇവര്‍ക്ക് പ്രദര്‍ശനം കാണാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്.

അക്കാദമി ചെടങ്ങില്‍ അക്കാദമി വൈസ് ചെയര്‍മാന്‍ കെ.വി.അബൂട്ടി,നഗരസഭ ആക്ടിങ്ങ് ചെയര്‍മാന്‍ കെ.കെ.സമ്മദ്, കൗണ്‍സിലര്‍ പി.അബ്ദുറഹിമാന്‍, എ.ഇ.ഒ.കെ. ആഷിസ്,എസ്.എസ്.എ.ബ്ലോക്ക്‌പ്രോഗ്രാം കോഡിനേറ്റര്‍ മുഹമ്മദ്കുന്നുമ്മല്‍, മനോജ്കുമാര്‍ പി.എസ്, വി.നിഷാദ്, എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സ്വാഗതവും അക്കാദമി ജോയിന്റ് സെക്രട്ടറി കെ.കെ.മുഹമ്മദ് അബ്ദുല്‍ സത്താര്‍ നന്ദിയും പറഞ്ഞു.