കോട്ടയം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി വി ഗാര്‍ഡ് ഫൗണ്ടേഷന്‍ 12 ലക്ഷം രൂപ വിലമതിക്കുന്ന പതിനായിരം എഫ് എഫ് പി 2മാസ്കുകള്‍ ലഭ്യമാക്കി. കളക്ടറേറ്റില്‍ മാണി സി. കാപ്പന്‍ എം.എല്‍.എയും ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവും ചേര്‍ന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് വൈസ് പ്രസിഡന്‍റ് പി.ടി. ജോര്‍ജില്‍നിന്ന് മാസ്കുകള്‍ ഏറ്റുവാങ്ങി.
ആശുപത്രി ജോലിയില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവര്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിനാണ് എഫ് എഫ് പി 2 മാസ്കുകള്‍ ഉപയോഗിക്കുന്നത്. ഇവ ജില്ലയിലെ എല്ലാ ആശുപത്രികളിലും വിതരണം ചെയ്യും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍, ഇടയാഴം സാമൂഹികാരാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി.ഐ. സ്വപ്ന, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വി.ഗാര്‍ഡ് ഫൗണ്ടേഷന്‍  സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍നിന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ജില്ലകളില്‍ 85 ലക്ഷം രൂപ ചിലവഴിച്ചതായി പി.ടി. ജോര്‍ജ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്‍ 25 ലക്ഷം രൂപ ചിലവിട്ട് പത്ത് വെന്‍റിലേറ്ററുകള്‍ ലഭ്യമാക്കിയിരുന്നു