ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെയും കൊച്ചി കശുമാവ്-കൊക്കോ വികസനഡയറക്ടറേറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആനക്കയത്ത് സംഘടിപ്പിച്ച ‘കശുമാവു കൃഷി – സാധ്യതകള്‍’ വിഷയത്തില്‍ ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു. പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആനക്കയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. വി.എം. അബ്ദുല്‍ ഹക്കീം പദ്ധതി വിശദീകരണം നടത്തി.
മലപ്പുറം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാധാകൃഷ്ണന്‍, ആനക്കയം വിത്തുത്പാദന കേന്ദ്രം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മിനി ജേക്കബ,് കൃഷി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.എസ്. അബ്ദുല്‍ വഹാബ്, കൃഷി ഓഫീസര്‍ എന്‍. ജയ്‌സല്‍ ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മുസ്തഫ കുന്നത്താടി സ്വാഗതവുംഅഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് സി.എം. അഹമദ് അബ്ബാസ് നന്ദിയും പറഞ്ഞു.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രം മേധാവി ഡോ. എ.ശോഭന, ഹോര്‍ട്ടിക്കള്‍ചര്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എം.എസ്. സ്മിത, ഡോ. വി.എം. അബ്ദുല്‍ ഹക്കീം, ഡോ. മുസ്തഫ കുന്നത്താടി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.