മുല്ലശ്ശേരിയിൽ നാല് പതിറ്റാണ്ട് തരിശായി കിടന്ന തിരുനെല്ലൂർ കോൾ പടവിൽ വിളവെടുപ്പ് ഉത്സവം നടന്നു. 40 വർഷങ്ങൾക്ക് മുന്നെ നിന്നു പോയ നെൽകൃഷിയാണ് നാട്ടുകാരുടെയുടെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയിൽ പുനരാരാംഭിച്ചത്. മുരളി പെരുനെല്ലി എം എൽ എ യുടെ ഇടപെടലിനെ തുടർന്ന് കെ എൽ ഡി സി കനാലിൽ നിന്നും രണ്ട് ലക്ഷം രൂപ ചെലവിൽ ചാൽ നിർമ്മിച്ച് ശുദ്ധജലം പാടശേഖരത്തിൽ എത്തിച്ചാണ് കൃഷി പുനരാരംഭിച്ചത്.

45 ഏക്കറുള്ള പടവിൽ 15 ഏക്കറിൽ പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷി ഇറക്കിയത്. ഉമ വിത്താണ് ഇതിനായി ഉപയോഗിച്ചത്. കൃഷി ശാസ്ത്രജ്ഞൻ ഡോ.യു ജയകുമാറിന്റെയും എ ആർ എസ് മേധാവി ലതയുടെയും ഉപദേശം കർഷകർക്ക് പ്രചോദനമായി മാറി. നൂറ് മേനിയിൽ വിളവെടുപ്പ് നടത്താൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് കർഷകർ.

വിളവെടുപ്പ് ഉത്സവം മുരളി പെരുനെല്ലി എം എൽ എ ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ പി ബെന്നി, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്‌സൻ സീമ ഉണ്ണികൃഷ്ണൻ, ജനപ്രതിനിധികളായ മെമ്പർ ഷെറീഫ് ചിറക്കൽ, എ കെ ഹുസൈൻ, കൃഷി ഓഫീസർ റിസാമോൾ സൈമൺ, പടവ് ഭാരവാഹികളായ യു കെ ഇസ്മയിൽ, സെക്രട്ടറി എം പി സക്കീർ എന്നിവർ പങ്കെടുത്തു.