പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച 11 കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചു. 1) മേയ് 26 ന് അബുദാബിയില്‍ നിന്നും എത്തിയ ചെറുകോല്‍ സ്വദേശിയായ 24 വയസുകാരന്‍. 2)മേയ് 26 ന് ദുബായില്‍ നിന്നും എത്തിയ വെട്ടിപ്രം ഈസ്റ്റ് സ്വദേശിയായ 63 വയസുകാരന്‍. 3)മേയ് 26ന് കുവൈറ്റില്‍ നിന്നും എത്തിയ റാന്നി ഇടമണ്‍ സ്വദേശിനിയായ 30 വയസുകാരി. 4)മേയ് 27 ന് കുവൈറ്റില്‍ നിന്നും എത്തിയ റാന്നി ഇടമണ്‍ സ്വദേശിനിയായ 33 വയസുകാരി. 5)മേയ് 27ന് കുവൈറ്റില്‍ നിന്നും എത്തിയ ആനിക്കാട് പുന്നവേലില്‍ സ്വദേശിനിയായ 27 വയസുകാരി. 6)മേയ് 27ന് കുവൈറ്റില്‍ നിന്നും എത്തിയ മുണ്ടുക്കോട്ടയ്ക്കല്‍ സ്വദേശിയായ 38 വയസുകാരന്‍. 7) മേയ് 27ന് കുവൈറ്റില്‍ നിന്നും എത്തിയ കൊടുമണ്‍ സ്വദേശിയായ 29 വയസുകാരന്‍. 8) മേയ് 27ന് കുവൈറ്റില്‍ നിന്നും എത്തിയ കോട്ടാങ്ങല്‍ സ്വദേശിനിയായ 37 വയസുകാരി. 9) മേയ് 30ന് അബുദാബിയില്‍ നിന്നും എത്തിയ വടശേരിക്കര മണിയാര്‍ സ്വദേശിയായ 49 വയസുകാരന്‍. 10)ജൂണ്‍ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കോന്നി പയ്യാനാമണ്‍ സ്വദേശിനിയായ 26 വയസുകാരി. 11) മേയ് 26ന് കുവൈറ്റില്‍ നിന്നും മഞ്ചേരിയില്‍ എത്തിയ കടമ്പനാട് സ്വദേശിയായ 31 വയസുകാരന്‍. ഇദ്ദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇദ്ദേഹം ജില്ലയില്‍ ഇതുവരെ എത്തിയിട്ടില്ല.

ജില്ലയില്‍ ഇതുവരെ ആകെ 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞു. ജില്ലയില്‍ വെള്ളിയാഴ്ച രണ്ടു പേര്‍ രോഗവിമുക്തരായി. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്ന ഗര്‍ഭിണിയും, പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഗര്‍ഭിണിയുമാണ് വെള്ളിയാഴ്ച രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 25 ആയി.

നിലവില്‍ ജില്ലയില്‍ 54 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 50 പേര്‍ പത്തനംതിട്ട ജില്ലയിലും, നാലു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 35 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ 10 പേരും, ജനറല്‍ ആശുപത്രി അടൂരില്‍ രണ്ടു പേരും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 18 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 20 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.

ജില്ലയില്‍ ആകെ 85 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ഇന്ന് (5)പുതിയതായി 27 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 82 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3300 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 895 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് (5) തിരിച്ചെത്തിയ 73 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് (5) എത്തിയ 263 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

ആകെ 4277 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 117 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 1181 പേരെ താമസിപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്ന് ഇന്ന് (5) 194 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 8978 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്.

ജില്ലയില്‍ ഇന്ന്(5) 137 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു(5)വരെ അയച്ച സാമ്പിളുകളില്‍ 77 എണ്ണം പൊസിറ്റീവായും 8285 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 420 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 62 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 143 കോളുകളും ലഭിച്ചു.

ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് (5) അഞ്ച് കോളുകള്‍ ലഭിച്ചു.                   (ഫോണ്‍ നമ്പര്‍9205284484). ഇവയില്‍ അഞ്ച് എണ്ണവും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടവയായിരുന്നു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി വെള്ളിയാഴ്ച 325 കോളുകള്‍ നടത്തുകയും, 48 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. നാട്ടിലേക്ക് തിരിച്ചുപോകുന്ന 1586 അതിഥി സംസ്ഥാന തൊഴിലാളികളെ  ഇന്ന് (5) സ്‌ക്രീന്‍ ചെയ്ത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇതുവരെ 6868 പേര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്.

കോഴഞ്ചേരി റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ ട്രൂ-നാറ്റ് (True-NAT), കോവിഡ്-19 പരിശോധന സൗകര്യം സജ്ജമായി. ജൂണ്‍ ആറിന് രാവിലെ 11.30 ന് വീണാ ജോര്‍ജ്             എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. ഗര്‍ഭിണികള്‍, അടിയന്തിര ശസ്ത്രക്രിയകള്‍, സംശയാസ്പദമായ മരണങ്ങള്‍ എന്നിവയുടെ കോവിഡ്-19 സ്‌ക്രീനിംഗിനാണ് ട്രൂ-നാറ്റ് പരിശോധന ഉപയോഗിക്കുന്നത്.

ദിവസേന 20 സാമ്പിളുകള്‍ പരിശോധിക്കുന്നതിനുളള സൗകര്യമാണ് നിലവില്‍ ഉളളത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.