കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഏഴ് പേര്‍ കൂടി രോഗമുക്തരായി. മെയ് 28 ന് രോഗബാധ സ്ഥിരീകരിച്ച എടക്കര മൂത്തേടം സ്വദേശി 36 കാരന്‍, ജൂണ്‍ ഒന്നിന് രോഗബാധ സ്ഥിരീകരിച്ചവരായ ആലിപ്പറമ്പ് വാഴേങ്കട സ്വദേശി 26 കാരന്‍, പെരുമ്പടപ്പ് നൂണക്കടവ് സ്വദേശി 24 കാരന്‍, നന്നമ്പ്ര തെയ്യാലുങ്ങല്‍ വെള്ളിയാമ്പുറം സ്വദേശി 30 കാരന്‍, ജൂണ്‍ രണ്ടിന് വൈറസ് ബാധ കണ്ടെത്തിയ ഐസൊലേഷനിലായ കാലടി നരിപ്പറമ്പ് സ്വദേശി 46 കാരന്‍, പുളിക്കല്‍ വലിയപറമ്പ് സ്വദേശി 30 വയസുകാരന്‍, പോരൂര്‍ ചാത്തങ്ങോട്ടുപുറം സ്വദേശിനി ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.
