റവന്യൂ ജീവനക്കാർക്കായി 2019 സെപ്റ്റംബർ മുതൽ 2020 ജനുവരി വരെ വിവിധ തിയതികളിലായി തിരുവനന്തപുരം, തൃശൂർ, കണ്ണൂർ കേന്ദ്രങ്ങളിൽ നടന്ന ചെയിൻ സർവെ, ഹയർ സർവെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സർവെ ഡയറക്ടറേറ്റിലും സർവെ വകുപ്പിന്റെ വെബ്‌സൈറ്റായ www.dslr.kerala.gov.in ലും പരീക്ഷാഫലം ലഭിക്കും.