വയനാട് ജില്ലയിലെ വന്യമൃഗ ശല്യം സംബന്ധിച്ച വിഷയങ്ങള്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇവ അടിയന്തരമായി പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി. വനപ്രദേശത്തോട് ചേര്‍ന്നുളള ജനവാസ കേന്ദ്രങ്ങള്‍ കൂടുതല്‍ ഉളളതിനാല്‍ നിരവധി പേര്‍ വന്യമൃഗ ആക്രമണത്തിന് വിധേയരായിട്ടുണ്ട്.

മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുളള സംഘര്‍ഷം ലഘൂകരിക്കുന്നതിന് കാടും നാടും വേര്‍തിരിക്കലാണ് ശ്വാശത പരിഹാരം. വന്യമൃഗ ശല്യം തടയുന്നതിന് 2016 ലെ ബജറ്റില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 200 കോടി രൂപ അനുവദിച്ചിരുന്നു. നാല് വര്‍ഷത്തിനിടെ നാല് കോടി രൂപ വന്യമൃഗ ശല്യത്തിന് നഷ്ടപരിഹാരമായും നല്‍കിയിട്ടുണ്ട്. ഇതിനകം തുക വകയിരുത്തിയ ജില്ലയിലെ വന്യമൃഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടു ത്തണമെന്നും ഇതു സംബന്ധിച്ച വകുപ്പുകളോട് എം.എല്‍.എ ആവശ്യപ്പെട്ടു.