തൃശ്ശൂർ ജില്ലയിൽ ശനിയാഴ്ച ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 11 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ എരനെല്ലൂർ സ്വദേശി (31), 15 ന് എത്തിയ തളിക്കുളം സ്വദേശി (35), 13 ന് എത്തിയ നടവരമ്പ് സ്വദേശി (32), 13 ന് ജിദ്ദയിൽ നിന്ന് തിരിച്ചെത്തിയ മാടായിക്കോണം സ്വദേശി (43), 8 ന് മധ്യപ്രദേശിൽ നിന്ന് തിരിച്ചെത്തിയ ചേലക്കോട്ടുക്കര സ്വദേശിനി (23), 17 ന് ഉത്തർപ്രദേശിൽ നിന്ന് തിരിച്ചെത്തിയ ചേറ്റുപുഴ സ്വദേശി (25) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 260 ആയി.

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 126 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 14055 പേരും ആശുപത്രികളിൽ 168 പേരും ഉൾപ്പെടെ ആകെ 14223 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച  നിരീക്ഷണത്തിന്റെ ഭാഗമായി 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 പേരെ ഡിസ്ചാർജ്ജ് ചെയ്തു.
നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ 1703 പേരെയാണ് പുതുതായി ചേർത്തിട്ടുളളത്. 741 പേരെ നിരീക്ഷണ കാലഘട്ടം പൂർത്തീകരിച്ചതിനെത്തുടർന്ന് പട്ടികയിൽ നിന്നും വിടുതൽ ചെയ്തു.

ശനിയാഴ്ച  അയച്ച 549 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 7165 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 6519 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 646 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 2453 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
ശനിയാഴ്ച  364 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. ഇതുവരെ ആകെ 39728 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ശനിയാഴ്ച (ജൂൺ 20) 183 പേർക്ക് കൗൺസലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 547 പേരെ സ്‌ക്രീൻ ചെയ്തു.