ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി (ജില്ലാ ആശുപത്രി, ഇടുക്കി) ഒ.പി കൗണ്ടറിലേക്ക് രണ്ട് പേരെ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തി എച്ച്.ഡി.സി മുഖേന നിയമിക്കുന്നു. ഫെബ്രുവരി 27ന് രാവിലെ 11നാണ് ഇന്റര്‍വ്യൂ. പ്ലസ്ടുവും ഗവ. അംഗീകൃത കമ്പ്യൂട്ടര്‍ ഡിപ്ലോമയുമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 18- 35 വയസ്സ്. കഞ്ഞിക്കുഴി, കാമാക്ഷി, മരിയാപുരം. വാഴത്തോപ്പ്, വാത്തിക്കുടി പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. ബന്ധപ്പെട്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാകണം. രജിസ്‌ട്രേഷന്‍ 27ന് രാവിലെ 9 മുതല്‍ 11 വരെ മാത്രം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും അറിയാമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
