കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച റിമാന്‍ഡ് പ്രതി ഉള്‍പ്പടെ നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരിനാട് കുരീപ്പുഴ സ്വദേശി(53 വയസ്), ഇളമാട് ചെറിവയ്ക്കല്‍ സ്വദേശിനി(52 വയസ്), ഇളമാട് അമ്പലമുക്ക് സ്വദേശി(43 വയസ്), പുനലൂര്‍ സ്വദേശി(65 വയസ്) എന്നിവര്‍ക്കാണ് ഇന്നലെ(ജൂണ്‍ 23) കോവിഡ് സ്ഥിരീകരിച്ചത്.
സ്ഥാപന നിരീക്ഷണത്തിലെ റിമാന്‍ഡ് പ്രതിയായിരുന്ന പുനലൂര്‍ സ്വദേശിയെ ജൂണ്‍ 20ന് നടത്തിയ പ്രത്യേക പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പുകയില ഉത്ന്നങ്ങളുമായി സ്‌കൂള്‍ പരിസരത്ത് നിന്നും പോലീസ് പിടികൂടിയതിനെ തുടര്‍ന്നാണ് ഇദ്ദേഹം റിമാന്‍ഡിലായത്. മൂത്ത മകനുമായി പുനലൂര്‍ പോസ്റ്റ് ഓഫീസിന് സമീപമുള്ള ഷെഫീക്ക് സ്റ്റോര്‍ എന്ന സ്ഥാപനം നടത്തി വരുകയായിരുന്നു. തമിഴ്‌നാട്ടിലെ തെങ്കാശി, പുളിയന്‍കുട്ടി എന്നിവിടങ്ങളിലുള്ള സ്റ്റേഷനറി വിതരണക്കാര്‍ എല്ലാ ശനിയാഴ്ച്ചകളിലും ഷോപ്പ് സന്ദര്‍ശിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇന്നലെ(ജൂണ്‍ 23) പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പെരിനാട് കുരീപ്പുഴ സ്വദേശി ജൂണ്‍ 21 ന് ബഹ്‌റിനില്‍ നിന്നും ഇളമാട് അമ്പലമുക്ക് സ്വദേശി ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും ഇളമാട് ചെറുവയ്ക്കല്‍ സ്വദേശിനി ജൂണ്‍ 11 ന് ഹരിയാനയില്‍ നിന്ന് മംഗള എക്‌സ്പ്രസ് ട്രെയിനിലും ജില്ലയില്‍ എത്തിയവരാണ്.
(പി.ആര്‍.കെ നമ്പര്‍ 1687/2020)
ഒരു കോവിഡ് മരണം കൂടി
ജില്ലയില്‍ ചൊവ്വാഴ്ച ഒരു കോവിഡ് രോഗി കൂടി ഇന്നലെ കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അന്തരിച്ചു. മയ്യനാട് സ്വദേശിയായ വസന്തകുമാര്‍(68 വയസ്) ആണ് മരിച്ചത്. അദ്ദേഹം ജൂണ്‍ 10ന് ഡല്‍ഹിയില്‍ നിന്നും നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയിനില്‍ എറണാകുളത്തും കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ സര്‍വീസില്‍ കൊല്ലത്ത് എത്തി ഗൃഹനീരീക്ഷണത്തില്‍ തുടരുകയായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂണ്‍ 17ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കടുത്ത ന്യൂമോണിയ ബാധിച്ച ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുകയും ചൊവ്വാഴ്ച രാവിലെ 9.55 മരണം സംഭവിക്കുകയുമായിരുന്നു. ശവസംസ്‌കാരം കോവിഡ് മാനദണ്ഡപ്രകാരം ചൊവ്വാഴ്ച മുളങ്കാടകം പൊതുശ്മാശാനത്തില്‍ നടത്തി.
മരണത്തിന് ശേഷം ജൂണ്‍ നാലിന് കോവിഡ് സ്ഥിരീകരിച്ച 65 കാരനായ കാവനാട് സ്വദേശിയുടെതാണ് ജില്ലയില്‍ ആദ്യ കോവിഡ് മരണം.
കോവിഡ്; ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം
പുനലൂരില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് എതിര്‍വശം പുനലൂര്‍ പോസ്റ്റ് ഓഫീസിന് സമീപമുള്ള ഷെഫീക്ക് സ്റ്റോര്‍ എന്ന സ്ഥാപനത്തില്‍ ജൂണ്‍ എട്ടിനും 19നും ഇടയില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം. ഫോണ്‍: 9447051097.
നാലുപേര്‍ രോഗമുക്തി നേടി
ജില്ലയില്‍ ചൊവ്വാഴ്ച നാലുപേര്‍ കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ടു. ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച അഞ്ചല്‍ അരീപ്ലാച്ചി സ്വദേശിനി(41 വയസ്), ജൂണ്‍ ആറിന് രോഗം സ്ഥിരീകരിച്ച താജിക്കിസ്ഥാനില്‍ നിന്നും എത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളായ അഞ്ചല്‍ സ്വദേശി(23 സ്വദേശി), പെരുമ്പുഴ സ്വദേശി(19 വയസ്) ചാത്തന്നൂര്‍ സ്വദേശിനി(21 വയസ്) എന്നിവരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. എല്ലാവരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.