സന്നദ്ധ സേനാ വോളണ്ടിയർമാർക്കുള്ള ഓൺലൈൻ പരിശീലനം 25ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ പ്രീ മൺസൂൺ പരിശീലനം 20,000 പേർക്ക് നൽകും. രജിസ്റ്റർ ചെയ്ത മൂന്നര ലക്ഷം വോളണ്ടിയർമാർക്ക് ആഗസ്‌റ്റോടെ പരിശീലനം നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐഡി കാർഡ്, സർട്ടിഫിക്കറ്റ് എന്നിവയും നൽകും.
