സൗദി അറേബ്യയിലെ അൽമന ആശുപത്രിയിൽ നഴ്‌സ് നിയമനത്തിന് ബി.എസ്‌സി നഴ്‌സിങ് / ജി.എൻ.എം യോഗ്യതയുളളവരും സൗദി അറ്റസ്റ്റേഷൻ, പ്രോമെട്രിക് എന്നിവ പൂർത്തിയാക്കിയവരുമായ വനിതകളിൽനിന്ന് നോർക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. പ്രായം 40ൽ താഴെ. രണ്ടുവർഷത്തെ പരിചയം വേണം. അപേക്ഷയും രേഖകളും മാർച്ച് 10നു മുൻപായി ൃാ5േ.ിീൃസമ@സലൃമഹമ.ഴീ്.ശി എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ www.norkaroots.net സൈറ്റിലും നോർക്ക റൂട്ട്‌സിന്റെ കാൾ സെന്ററിലും ലഭിക്കും. ഫോൺ: 1800 425 3939 (ഇന്ത്യയ്ക്കുളളിൽ നിന്ന്), 0091 471 233 33 39 (വിദേശത്തുനിന്ന്).