കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിനുവേണ്ടി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. അംബേദ്കര്‍ സമ്പൂര്‍ണ കൃതികളില്‍ പഴയ സ്റ്റോക്കില്‍പ്പെട്ട പുസ്തകങ്ങള്‍ക്കുള്ള ഡിസ്‌ക്കൗണ്ട് നിരക്കുകള്‍ പരിഷ്‌കരിച്ചതായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അറിയിച്ചു. ഇന്ത്യന്‍ ഭാഷകളിലാദ്യമായി മലയാളത്തില്‍ പ്രസിദ്ധീകരിച്ച 40 വാല്യങ്ങളില്‍ വില്‍പ്പനയ്ക്കുള്ള പഴയ പുസ്തകങ്ങള്‍ മുഖവില 10,000 രൂപയ്ക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് 50 ശതമാ3നവും 10,000 രൂപയ്ക്ക് മുഖവിലയ്ക്കു വാങ്ങുന്നവര്‍ക്ക് 40 ശതമാനവും വിലക്കിഴിവ് ലഭിക്കും. പുതിയ പുസ്തകങ്ങളുടെ ഡിസ്‌ക്കൗണ്ട് നിരക്കുകളില്‍ മാറ്റമില്ല.